യുഎഇയിൽ പ്രവാസി മലയാളി വിദ്യാർഥിനി പനിബാധിച്ച് മരിച്ചു
അജ്മാൻ മെട്രോപൊളിറ്റിൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ (10) അജ്മാനിൽ നിര്യാതയായി. തിരൂർ സ്വദേശി പൈങ്ങോട്ടിൽ താഹിറിൻറെ മകളാണ് മരിച്ചത്. പനി ബാധിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസം അജ്മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.മാതാവ്: നസ്മിയ. സഹോദരങ്ങൾ: അബ്ദുല്ല, മറിയം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)