യുഎഇയിൽ എയർ ടാക്സി സ്റ്റേഷൻറെ നിർമാണം ആരംഭിച്ചു; ഇനി പറക്കും ടാക്സിയിൽ യാത്രയാകാം
പൊതു ഗതാഗതരംഗത്ത് വിപ്ലവമായി മാറിയേക്കാവുന്ന എയർ ടാക്സി സർവിസ് ആരംഭിക്കുന്നതിനായി ആദ്യ എയർ ടാക്സി സ്റ്റേഷൻറെ നിർമാണം ദുബൈയിൽ ആരംഭിച്ചു. ദുബൈ വിമാനത്താവളത്തിനടുത്താണ് ആദ്യ സ്റ്റേഷൻ നിർമിക്കുന്നതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.സുരക്ഷ, സുസ്ഥിരത, നവീനത എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ ആഗോള മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നത് ദുബൈ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും നൂതനമായ എയർ ടാക്സി ടേക് ഓഫ്, ലാൻഡിങ് ശൃംഖല വഴി നഗരത്തിലൂടെ എയർ ടാക്സി സർവിസ് നടത്തുന്ന ലോകത്തെ ആദ്യ നഗരമായി ദുബൈയെ മാറ്റുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. 3100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഷന് പ്രതിവർഷം 42,000 ലാൻഡിങ്ങുകളും 1,70,000 യാത്രക്കാരെയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ഡൗൺ ടൗൺ, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ സ്റ്റേഷനുകൾ നിർമിക്കും. 2026ൽ എയർ ടാക്സി സർവിസ് ആരംഭിക്കുമെന്നും ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)