Posted By user Posted On

kilimanjaro hiking tourസാഹസിക യാത്രികരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി യുഎഇ പൊലീസ്

റാസൽഖൈമ: നിങ്ങൾ മലയോര പ്രദേശങ്ങളിലേക്ക് സാഹസിക യാത്രപോകുകയാണെങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം kilimanjaro hiking tour. മലയോര മേഖലകളിലേക്ക് യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് റാസൽഖൈമ പോലീസും സിവിൽ ഡിഫൻസും. സാഹസിക യാത്ര നടത്തുന്ന പലരും വഴിതെറ്റിയും താഴ്വരയിലെ വീണു പരിക്ക് പറ്റുന്ന സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. അനുകൂല കാലാവസ്ഥ ആയതോടെ ട്രക്കിങ്ങിന് ഇറങ്ങുന്നവരുടെ എണ്ണം എമിറേറ്റിൽ കൂടിയിട്ടുണ്ട്. എന്നാൽ മതിയായ സുരക്ഷാ സാമഗ്രികളും സംവിധാനങ്ങളും ഇല്ലാതെയാണ് പലരും ഇത്തരത്തിൽ ട്രക്കിങ്ങിന് പോകുന്നത്. അതുകൊണ്ട് തന്നെ പലരും മലയിലും മരുഭൂമിയിലും വീണ് അവശരാവുകയും ചിലർക്ക് പരിക്ക് പറ്റുകയും ചെയ്യുന്നുണ്ട് ഇത്തരത്തിൽ 40ത്തിലധികം രക്ഷാപ്രവർത്തനങ്ങളാണ് പോലീസ് മരയോര മേഖലയിൽ നടത്തിയത്. ഇതുവഴി 91 പേരെ രക്ഷപ്പെടുത്തിയതായാണ് പോലീസിന്റെ കണക്ക്. ഇങ്ങനെയുള്ള കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് ഇപ്പോൾ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പുറപ്പെടുന്നതിന് മുൻപ് കാലാവസ്ഥ അനുകൂലമാണോ എന്ന് ഉറപ്പു വരുത്തുക, അധികൃതരുടെ മുന്നറിയിപ്പുകൾ നിരന്തരം പിന്തുടരണം, മതിയായ ഭക്ഷണവും കുടിവെള്ളവും കരുതുക, വിട്ടുമാറാത്ത രോഗങ്ങൾ അലട്ടുന്നവർ ആവശ്യമായ മരുന്നുകൾ കരുതിയാകണം യാത്ര, അപകടം പിടിച്ച താഴ്‌വരകളിലേക്ക് പ്രവേശിക്കരുത്, ഒറ്റയ്ക്ക് യാത്രയ്ക്ക് മുതിരരുത്, ദിശ കൃത്യമാകാൻ ജിപിഎസ് കരുതണം ന്നിങ്ങനെയുള്ള മുന്നറിയിപ്പുകളാണ് പൊലീസ് നൽകിയിരിക്കുന്നത്. മലമ്പാതകളിലേക്ക് കയറുന്നവർ പോക്കുവരവ് സംബന്ധിച്ച് പ്രാഥമിക ധാരണയുള്ളവർ ആയിരിക്കണമെന്നും രാത്രി ആയാൽ മടക്കയാത്ര വഴിമുട്ടാൻ സാധ്യതയുള്ളതിനാൽ സൂര്യൻ അസ്തമിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപെങ്കിലും യാത്ര അവസാനിപ്പിക്കണമെന്നും സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെമെന്റ് ഡയറക്ടർ ജനറൽ ബ്രിഗേ.മുഹമ്മദ് അബ്ദുല്ല അൽസ ആബി പറഞ്ഞു. യാത്രയ്ക്ക് മുൻപ് വാഹനം പാർക്ക് ചെയ്യുന്ന സ്ഥലം കൂട്ടുകാരെ അറിയിക്കണം. അപകടമുണ്ടാകുമ്പോൾ അതിവേഗ സഹായം ലഭ്യമാക്കാൻ സഞ്ചാര പാതകളെ കുറിച്ച് ഏകദേശ ധാരണ സഞ്ചാരികൾക്ക് അനിവാര്യമാണ്. അടിയന്തര സഹായ നമ്പറുകൾ കുറിച്ചു വയ്ക്കണം. പ്രാഥമിക ചികിത്സാ മരുന്നുകളും കൂടെ കരുതണം. യാത്രികരിൽ ഒരാൾക്കെങ്കിലും അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ നൽകാൻ അറിഞ്ഞിരിക്കണം. ആദ്യമായി യാത്രയ്ക്കു പോകുന്നവർ കൂടുതൽ ദൂരം സഞ്ചരിക്കരുത്. കായിക വസ്ത്രവും തൊപ്പിയും ധരിക്കാൻ ശ്രദ്ധിക്കുക, ആരും അമിതഭാരം വഹിക്കരുത് എന്നിങ്ങനെയാണ് മറ്റ് ജാ​ഗ്രത നിർദേശങ്ങൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *