വായനയുടെ വെളിച്ചം തടവറകളിലേക്കും; യുഎഇയിലെ ജയിലിലേക്ക് പുസ്തകോത്സവത്തിലെ പുസ്തകങ്ങൾ
തടവുകാർക്കും വായനയുടെ വെളിച്ചം പകർന്നു നൽകാൻ ഷാർജ ജയിലധികൃതർ. തടവുകാർക്കായി ജയിലധികൃതർഎക്സ്പോ സെൻററിൽ തുടരുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നിന്നാണ് കഴിഞ്ഞ ദിവസം പുസ്തകങ്ങൾ വാങ്ങിക്കൂട്ടി. ജയിൽ ഉദ്യോഗസ്ഥർ വ്യാഴാഴ്ച മേളയിലെത്തിഇന്ത്യൻ പവിലിയനിൽ നിന്നാണ് കൂടുതൽ പുസ്തകങ്ങൾ വാങ്ങിയത്.ഏതാണ്ട് 2500 ദിർഹമിൻറെ പുസ്തകങ്ങൾ ഡി.സി ബുക്സ്, മാതൃഭൂമി, ഐ.പി.എച്ച് അടക്കമുള്ള മലയാള പ്രസാധകരിൽനിന്ന് വാങ്ങുകയുണ്ടായി. എല്ലാവർക്കും വായനയൊരുക്കുകയാണ് ലക്ഷ്യമെന്ന് തടവുകാർക്കുള്ള പുസ്തകങ്ങൾ വാങ്ങാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്ന ഖൽഫാൻ സാലിം ഖൽഫാൻ, അബ്ദുൽ ലത്തീഫ് മുസ്തഫ അൽഖാലി എന്നിവർ പറഞ്ഞു.മലയാളി സാമൂഹിക പ്രവർത്തകരും മേളയിൽ തടവുകാർക്കുള്ള പുസ്തക ശേഖരണ സംഘത്തിൻറെ ഭാഗമാവുകയുണ്ടായി. മലയാളി തടവുകാർക്കായാണ് മലയാള പുസ്തകങ്ങൾ വാങ്ങിയത്. മികച്ച കഥകളും കവിതകളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളായിരുന്നു വാങ്ങിയ പുസ്തകങ്ങളിൽ ഏറെയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)