Posted By sneha Posted On

പരിചയമുള്ള ആളുകളുടെ പേര് വരെ നിങ്ങൾ മറക്കുന്നുവോ? എങ്കിൽ ഈ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം

ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ, എവിടെയാണെന്ന് ഓര്‍മ്മ ഉണ്ടാകണമെന്നില്ല. ഇത്തരത്തില്‍ യുവാക്കളില്‍ മുതല്‍ പ്രായമായവരില്‍ വരെ ഓര്‍മ്മക്കുറവ് വന്ന തുടങ്ങിയിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമായിരിക്കും? ഇവ പരിഹരിക്കാന്‍ പതിവാക്കാവുന്ന ആഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ഓര്‍മ്മക്കുറവിന് പിന്നില്‍
ഉറക്കക്കുറവ്, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗം, സ്‌ട്രോക്ക്, തലച്ചോറിനുണ്ടാകുന്ന ക്ഷതം, തലച്ചോറില്‍ മുഴ, ഫേയ്‌സ് ബ്ലൈന്‍ഡ്‌നസ്സ്, കോഗ്നീഷ്യല്‍ ഫേയ്‌സ് ബ്ലൈന്‍ഡ്‌നസ്സ്, അമിതമായി ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ഡിജിറ്റല്‍ ഡിമെന്‍ഷ്യ എന്നിവയെല്ലാം ഓര്‍മ്മക്കുറവിനും അതുപോലെ, കുറച്ച് നേരത്തേയ്ക്ക് മറവി സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. കൂടാതെ അമിതമായിട്ടുള്ള സ്‌ട്രെസ്സ്, പ്രായം കൂടുന്നത് എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഏത് പ്രായത്തിലും ഓര്‍മ്മക്കുറവ് പരിഹരിക്കണെങ്കില്‍ തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. അത്തരം ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

തലച്ചോറിന്റെ ആഹാരങ്ങള്‍
തലച്ചോറിന്റെ ആരോഗ്യം നിലനില്‍ക്കണമെങ്കില്‍ വളരെയധികം പോഷകങ്ങള്‍ നിറഞ്ഞ ആഹാരങ്ങള്‍ പതിവായി കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി നിലനിര്‍ത്താനും, കാര്യങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനും സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡ് മാത്രമല്ല, ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ ബി എന്നിവയും തലച്ചോറിന് വേണ്ട പോഷകങ്ങള്‍ തന്നെയാണ്. ഇവയെല്ലാം കൃത്യമായി ആഹാരത്തിലൂടെ ദിവസേന ലഭിച്ചാല്‍ മാത്രമേ, തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുക. കൂടാതെ, പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന മറവി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത്തരം ആഹാരങ്ങള്‍ സഹായിക്കും. ഈ പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ഒമേഗ-3 ഫാറ്റി ആസിഡ്
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പോഷകമാണ് ഓമേഗ-3 ഫാറ്റി ആസിഡ്. ഒരു വ്യക്തിയെ കാണുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു സാധനം കാണുമ്പോള്‍ കൃത്യമായി അതിനെ മനസ്സിലാക്കണമെങ്കില്‍ തലച്ചോറിന്റെ തിരിച്ചറിയാനുള്ള ശേഷി മെച്ചപ്പെടണം. ഇതിന് സഹായിക്കുന്ന ഒരു പോഷകമാണ് ഒമേഗ-3 ഫാറ്റി ആസിഡ്. സാല്‍മണ്‍ ഫിഷ്, അയല, മത്തി, ഫ്‌ലാക്‌സ് സീഡ്‌സ്, ചിയ സീഡ്‌സ്, വാള്‍നട്ട് എന്നിവയില്‍ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഈ ഭക്ഷ്യ വസ്തുക്കള്‍ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് തലച്ചോറിന് നല്ലതാണ്.

വിറ്റമിന്‍ ബി
തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും തലച്ചോറിലേയ്ക്ക് സിഗ്നലുകള്‍ കൃത്യമായി എത്തുന്നതിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റമിന്‍ ബി. ഞരമ്പുകളില്‍ നിന്നും തലച്ചോറിലേയ്ക്ക് കൃത്യമായി സിഗ്നല്‍ ലഭിക്കാന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സിന്റെ ഉല്‍പാദനത്തിന് വിറ്റമിന്‍ ബി അനിവാര്യമാണ്. വിറ്റമിന്‍ ബി ശരീരത്തില്‍ ലഭിക്കുന്നതിനായി മുഴുവന്‍ ധാന്യങ്ങള്‍, നല്ല ഇലക്കറികള്‍, നട്‌സ്, സീഡ്‌സ് എന്നിവ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവ ഞരമ്പുകളുടെ ആരോഗ്യം നിലനിര്‍ത്താനും അതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമാകാനും സഹായിക്കുന്നു. ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.

ആന്റിഓക്‌സിഡന്റ്‌സ്
ആന്റിഓക്‌സിഡന്റ്‌സ് അല്ലെങ്കില്‍ പോളിഫെനോള്‍സ് എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതമായിട്ടുള്ള സ്‌ട്രെസ്സ്, തലച്ചോറിനുണ്ടാകുന്ന വീക്കം എന്നിവ കുറയ്ക്കാന്‍ ആന്റിഓക്‌സിഡന്റ്‌സ്, പോളിഫെനോള്‍സ് എന്നിവ സഹായിക്കുന്നു. കൂടാതെ, നാഢീവ്യൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും. ഓര്‍മ്മശക്തി നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. ആന്റിഓക്‌സിഡന്റ്‌സും അതുപോലെ പോളിഫെനോള്‍സും ലഭിക്കുന്നതിനായി ഡാര്‍ക്ക് ചോക്ലേറ്റ്. ബെറീസ്, ഗ്രീന്‍ ടീ, കോഫി എന്നിവ കഴിക്കുന്നത് നല്ലതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *