ലുലു ഓഹരി വിൽപന തുടങ്ങി; അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു
അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റിങ് പൂർത്തിയായതോടെ ലുലു റീട്ടെയ്ലിൻറെ ഓഹരി വിൽപനക്ക് തുടക്കമായി. ഒരു ഇന്ത്യക്കാരൻറെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജി.സി.സിയിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോഡാണ് ഇതോടെ ലുലു സ്വന്തമാക്കിയത്.യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ. യൂസുഫലി എന്നിവർ ചേർന്ന് ബെൽ റിങ് മുഴക്കിയാണ് ട്രേഡിങ്ങിന് തുടക്കം കുറിച്ചത്.യു.എ.ഇയുടെയും ജി.സി.സിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്തം മാതൃകപരമാണെന്നും പൊതു പങ്കാളിത്തത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്തമാണ് ലുലു റീട്ടെയ്ൽ ഓഹരികൾക്ക് ഉള്ളത്.ൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികൾ 30 ശതമാനമാക്കി ഉയർത്തിയിരുന്നു. 25 ഇരട്ടി അധിക സമാഹരണത്തോടെ മൂന്നു ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. ഒക്ടോബർ 28 മുതൽ നവംബർ അഞ്ചുവരെയായിരുന്നു പ്രാരംഭ ഓഹരി വിൽപന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)