Posted By user Posted On

desert bike ride dubaiസൈക്കിൾ ട്രാക്കായി ഷെയ്ഖ് സായിദ് റോഡ്; ‘ദുബായ് റൈഡ്’ വൻ വിജയം

ദുബായ്; ‘ദുബായ് റൈഡ്’ മൂന്നാം പതിപ്പും വൻ വിജയമായി. 34,897 സൈക്കിളുകളാണ് ഇത്തവണ നിരത്തിൽ ഇറങ്ങിയത്. desert bike ride dubai വാഹനങ്ങൾ ചീറിപ്പാഞ്ഞിരുന്ന ഷെയ്ഖ് സായിദ് റോഡ് അക്ഷരാർത്ഥത്തിൽ വലിയൊരു സൈക്കിൾ ട്രാക്കായി മാറി. 30 ദിവസം നീണ്ടു നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് സൈക്കിൾ റൈഡും നടന്നത്. ഇന്നലെ പുലർച്ചെ അഞ്ചു മുതൽ 7.30 വരെ നടന്ന പരിപാടിയിൽ ആയിരക്കണക്കിനു പേരാണ് സൈക്കിളിൽ എത്തിയത്. പലരും നിശ്ചിത സമയത്തിനു മുൻപേ തന്നെ വിവിധ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് പലരും പരിപാടിയിൽ പങ്കെടുക്കാൻ ആവേശത്തൊടെ എത്തിയത്. സ്ത്രീകളുടെയും കുട്ടികളും വലിയ പങ്കാളിത്തവും ഉണ്ടായിരുന്നു. സൈക്കിൾ ഓടിക്കുന്നവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ അഞ്ചു ഗെയ്റ്റുകൾ വഴിയാണ് പ്രവേശിപ്പിച്ചത്. കൊക്ക കോള അരീന, മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ സത്വ, ബിസിനസ് ബേ, ലോവൽ ഫിനാൻഷ്യൽ സെന്‍റർ എന്നിവിടങ്ങളിലൂടെയായിരുന്നു പ്രവേശനം. നഗരത്തിൽ പരിപാടിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ്, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുന്നിലൂടെയായിരുന്നു ആവേശകരമായ സൈക്കിൾ സവാരി. നാലു കിലോമീറ്ററും 12 കിലോമീറ്ററും ആയി രണ്ടു റൂട്ടുകൾ ആയിരുന്നു സവാരിക്ക് ഉണ്ടായിരുന്നത്. സവാരിക്കാരുടെ മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നു.നിരവധി പ്രവാസി മലയാളികളും സൈക്കിൾ സവാരിയുടെ ഭാ​ഗമായിരുന്നു. മ​ല​യാ​ളി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന കൂ​ട്ടാ​യ്മ​യാ​യ ഡി.​എ​ക്സ്.​ബി റൈ​ഡേ​ഴ്​​സും പരിപാടിയിൽ പങ്കെടുത്തു. 450 പേ​രാ​ണ്​ ഡി.​എ​ക്സ്.​ബി റൈ​ഡേ​ഴ്​​സി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ റൈ​ഡി​ൽ പ​​ങ്കെ​ടു​ത്ത​ത്. ചു​വ​പ്പും ക​റു​പ്പും ജ​ഴ്​​സി​യ​ണി​ഞ്ഞാ​യി​രു​ന്നു ഡി.​എ​ക്സ്.​ബി റൈ​ഡേ​ഴ്​​സ്​ എ​ത്തി​യ​ത്. കൊ​ക്ക​ക്കോ​ള അ​രീ​ന​യി​ൽ നി​ന്നാ​യി​രു​ന്നു ടീ​മി​ന്‍റെ റൈ​ഡ്​ തു​ട​ങ്ങി​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *