Posted By sneha Posted On

യുഎഇയിൽ വർക്ക് പെർമിറ്റ് പുതുക്കലും റദ്ദാക്കലും ഇനി കൂടുതൽ എളുപ്പമാവും; ഓട്ടോമാറ്റഡ് സംവിധാനത്തെ കുറിച്ച് അറിഞ്ഞോ

‘സീറോ ബ്യൂറോക്രസി’ എന്ന ലക്ഷ്യത്തിൻറെ ഭാഗമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന തൊഴിൽ സേവനങ്ങൾ ഓട്ടോമേറ്റഡ് രീതിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വർക്ക് പെർമിറ്റ് പുതുക്കൽ, അത് റദ്ദാക്കൽ തുടങ്ങിയ സേവനങ്ങളാണ് പുതുതായി ഓട്ടോമാറ്റഡ് രീതിയിലേക്ക് മാറ്റിയവയിൽ പ്രധാനം. ഇതോടെ ഇവ രണ്ടിനുമുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാവും. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങളും ആവശ്യകകലളും പൂർണമായും ഒഴിവാക്കപ്പെടും. അപേക്ഷകളുടെ പ്രോസസ്സിങ് സമയം പരമാവധി ഒരു പ്രവൃത്തി ദിവസമായി ഇത് കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു.വർക്ക് പെർമിറ്റ് പുതുക്കലാണ് ഓട്ടോമേറ്റഡ് ചെയ്ത സേവനങ്ങളിലൊന്ന്. ഈ പ്രക്രിയയ്ക്ക് മുമ്പ് നേരിട്ട് മന്ത്രാലയം ഓഫീസ് നേരിട്ട് സന്ദർശിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ അതിൻറെ ആവശ്യമില്ല. പകരം മന്ത്രാലയത്തിൻറെ സ്മാർട്ട് ആപ്ലിക്കേഷൻ വഴി ഇത് ചെയ്യാൻ കഴിയും. ഇതിന് പ്രത്യേകമായി രേഖകളൊന്നും സമർപ്പിക്കേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത. നേരത്തേ രണ്ട് ദിവസമെടുത്തിരുന്ന വർക്ക് പെർമിറ്റ് പുതുക്കൽ പ്രക്രിയ ഒരു ദിവസം കൊണ്ട് പൂർത്തിയാവുമെന്നും അധികൃതർ വ്യക്തമാക്കി.ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) യുമായി മന്ത്രാലയം സിസ്റ്റത്തെ സംയോജിപ്പിച്ചതിലൂടെയാണ് ഇത് സാധ്യമായത്. രാജ്യത്തിന് പുറത്തുള്ള ജീവനക്കാർ, മരിച്ച വ്യക്തികൾ, പകർച്ചവ്യാധികൾ ഉള്ളവർ, ഉപയോഗിക്കാത്ത വർക്ക് പെർമിറ്റുകൾ എന്നിവ കാരണം വർക്ക് പെർമിറ്റുകൾ റദ്ദാക്കുമ്പോൾ പുതിയ സംവിധാനം അനുസരിച്ച് നടപടിക്രമങ്ങളും രേഖകളും ആവശ്യമില്ലെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സർവീസ് പൂർത്തീകരണം ഓട്ടോമാറ്റഡ് ആക്കുകയും അതിൻറെ വേഗത വർധിപ്പിക്കുകയും ചെയ്തു. ഇടപാട് പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം പരമാവധി ഒരു പ്രവൃത്തി ദിവസമാക്കി ചുരുക്കിയതായും അൽ ഖൂരി പറഞ്ഞു. സ്ഥാപനങ്ങൾക്കും വീട്ടുജോലിക്കാർക്കും വർക്ക് പെർമിറ്റ് നൽകൽ, തൊഴിൽ കരാർ പുതുക്കൽ, വർക്ക് പെർമിറ്റുകളോ കരാറുകളോ റദ്ദാക്കൽ, തൊഴിൽ പരാതികൾ പരിഗണിക്കൽ എന്നിവയാണ് മന്ത്രാലയം നൽകുന്ന പ്രധാന സേവനങ്ങൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *