Posted By sneha Posted On

യുഎഇയിൽ പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ വിലയിരുത്തി

അ​ൽ അ​വീ​ർ പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​മി​റേ​റ്റ്സ് ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സം​ഘം വി​ല​യി​രു​ത്തി. താ​മ​സ നി​യ​മ ലം​ഘ​ക​രു​ടെ വി​സ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ൾ അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന് എ​മി​റേ​റ്റ്സ് ഹ്യൂ​മ​ൻ റൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ‘സു​ര​ക്ഷി​ത സ​മൂ​ഹ​ത്തി​ലേ​ക്ക്’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പൊ​തു​മാ​പ്പ് സം​രം​ഭ​ത്തി​ൻറെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്റ്റ​ർ സം​ഘ​ത്തി​ന് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​വു​മ​ൺ ശൈ​ഖ ന​ജ്​​ല അ​ൽ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സം​ഘ​ത്തെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ് അ​ൽ മ​ർ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *