യുഎഇ കർഷകർക്കായി ലോകത്തിലെ ആദ്യ ചാറ്റ്ജിപിടി ടൂൾ വികസിപ്പിച്ചു; അറിയാം വിശദമായി
യുഎഇ കർഷകർക്കായി ലോകത്തിലെ ആദ്യ ചാറ്റ്ജിപിടി ടൂൾ വികസിപ്പിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോർട്ടിലെ വിദേശകാര്യ വകുപ്പ് ഓഫീസ് മേധാവി മറിയം അൽഹെരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അസർബൈജാനിലെ കോപ്29 സമ്മേളനത്തിനിടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.‘ചാഗ്’ (CHAG)എന്ന് അറിയപ്പെടുന്ന ടൂൾ ഉപയോക്താക്കൾക്ക് പൂർണതോതിൽ ലഭ്യമാകും. 50 വർഷത്തിലേറെ നീണ്ട പര്യവേഷണങ്ങൾക്കും എഐ വിപ്ലവത്തിലെ യുഎഇയുടെ വേഗത്തിലുള്ള ശ്രമങ്ങളുടെ ഫലവുമായാണ് ഇത് സാധ്യമായത്. നൂതന ഭാഷാ മാതൃകകൾ വികസിപ്പിക്കുന്നതിലെ കഴിവും അറിവും ഇത് ഉയർത്തിക്കാട്ടുന്നുവെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി(ഡബ്ല്യുഎഎം) റിപ്പോർട്ടു ചെയ്തു.ഈ ടൂൾ ലോകമെമ്പാടുമുള്ള കർഷകരുടെ, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ പ്രവർത്തിക്കുന്നവരുടെ ജീവിതത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവായുള്ള ഒരു പ്രവചനം നടത്തുന്നതിന് പകരം, എഐ ഉപയോഗിച്ച് കർഷകർക്ക് ഗുണകരമായ രീതിയിൽ ഞങ്ങൾ ഇതെല്ലാം വിവർത്തനം ചെയ്യുകയാണ്, ലോക കാലാവസ്ഥാ സംഘടനയുടെ സെക്രട്ടറി ജനറൽ സെലസ്റ്റ് സൗലോ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)