Posted By user Posted On

dubai 30×30 fitness challengeദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് വൻ സ്വീകാര്യത; നഗരത്തെ ഓപ്പൺ എയർ ജിമ്മാക്കി മാറ്റി പൊതുജനങ്ങൾ

ദുബായ്; ആറാമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൽ വൻ ജനപങ്കാളിത്തം. ചലഞ്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തതോടെ ദുബായ് ഒരു ഓപ്പൺ എയർ ജിമ്മായി മാറി dubai 30×30 fitness challenge. ഫിറ്റ്‌നസ് ഗ്രാമങ്ങൾ, പാർക്കുകൾ, വീടുകൾ എന്നിങ്ങനെ എല്ലായിടത്തും ഫിറ്റ്നസ് ചലഞ്ചുകൾ തന്നെയാണ് നടക്കുന്നത്. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനത്തോട് പൊതുജനം മികച്ച രീതിയിലാണ് പ്രതികരിക്കുന്നത് എന്നതിന്റെ ഉദാഹരമാണിത്. ചിലർ ജോലിക്ക് പോകുന്നതിന് മുമ്പ് 30 മിനിറ്റ് വ്യായാമം ചെയ്യുമ്പോൾ, മറ്റുചിലർ തിരക്കുള്ള ഷെഡ്യൂളിനിടയിൽ വർക്ക് ഔട്ട് ചെയ്യാൻ സമയം കണ്ടെത്തുന്നു. ദുബായിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്ന സമയം കൂടിയാണിത്. വിനോദ സഞ്ചാരികളും ഫിറ്റ്നസ് ചലഞ്ചിന്റെ ഭാ​ഗമാകുന്നുണ്ട്. സ്‌കോട്ടിഷ് സുഹൃത്തുക്കളായ ലിൻഡ്‌സെയ്‌ക്കും ജോയ്‌ക്കും, എല്ലാ വർഷവും ദുബായിലേക്ക് വിനോദത്തിനായി എത്താറുണ്ട്. 2001 മുതൽ അവർ ഇടയ്ക്കിടെ ദുബായ് സന്ദർശിക്കാറുണ്ട്. 2019ൽ കൊവിഡ് സമയത്ത് മാത്രമാണ് വെല്ലുവിളി നേരിട്ടത്. ഇരുവരും ഫിറ്റ്നസ് ചലഞ്ചിലും പങ്കെടുക്കുന്നുണ്ട്. ഈ വർഷം ഇതുവരെ, ഇരുവരും അണ്ടർ ആർമർ ടർഫ് ഗെയിംസ്, ഡിഐഎഫ്‌സിയിലെ മൈ ദുബായ് സിറ്റി ഹാഫ് മാരത്തൽ എന്നിവയിൽ പങ്കെടുത്തു. കൂടാതെ, ഡിപി വേൾഡ് കൈറ്റ് ബീച്ച് ഫിറ്റ്നസ് വില്ലേജിൽ ഞങ്ങൾ നിരവധി ക്ലാസുകൾ ആസ്വദിക്കുകയും. ആർടിഎ ലാസ്റ്റ് എക്സിറ്റ് ഫിറ്റ്നസ് വില്ലേജിൽ ഒരു മിലിട്ടറി ബൂട്ട് ക്യാമ്പ് പൂർത്തിയാക്കുകയും ചെയ്തു. ഇങ്ങനെ നിരവധി വിനോദ സഞ്ചാരികളാണ് ഫിറ്റ്നസ് ചലഞ്ച് ആസ്വദിക്കാൻ മാത്രം ദുബായിലേക്ക് ഒഴുകി എത്തുന്നത്. ദുബായ് ഫിറ്റ്‌നസ് ചലഞ്ച് നവംബർ 27 വരെ തുടരും, കൂടാതെ നഗരത്തിലുടനീളമുള്ള രണ്ട് ഫിറ്റ്‌നസ് വില്ലേജുകളിലും 19 ഫിറ്റ്‌നസ് ഹബ്ബുകളിലും താമസക്കാർക്ക് നൂറുകണക്കിന് സൗജന്യ പ്രവർത്തനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *