യുഎഇയിലെ ഊ എമിറേറ്റിലെ ടാക്സികളിൽ പുകവലി കണ്ടെത്താൻ എ.ഐ ക്യാമറ
ദുബൈ എമിറേറ്റിലെ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 500 എയർപോർട്ട് ടാക്സികളിൽ പരീക്ഷണാടിസ്ഥാനത്തിൽ എയർ ഫ്രഷ്നറുകൾ ഉപയോഗിക്കാൻ തുടങ്ങി.കൂടാതെ കാറിനകത്ത് പുകവലി കണ്ടെത്തുന്നതിന് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ സംരംഭത്തിൻറെ ഭാഗമായാണ് നടപടി. ടാക്സികളിലെ ശുചിത്വം ഉറപ്പുവരുത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എമിറേറ്റിലുടനീളം ബോധവത്കരണ കാമ്പയിനുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.ടാക്സി യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര അനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എയുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെൻറ് ഡയറക്ടർ ആദിൽ ശിക്കിർ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്കും ഡ്രൈവിങ് സ്കൂളുകളിലെയും വിവിധ കമ്പനികളിലെയും ഇൻസ്ട്രക്ടർമാർക്കും പരിശീലനവും സംഘടിപ്പിക്കും. ടാക്സികളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുടെ ഫലങ്ങൾ വിലയിരുത്തുന്നതിന് ആർ.ടി.എ ഒരു അളവ് സൂചികയും നടപ്പാക്കിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)