യുഎഇയിൽ പാർക്ക് ചെയ്ത വാഹനം കടലിൽ വീണു
തണ്ണിമത്തനുമായി എത്തിയ കാർഗോ വാഹനം കടലിൽ വീണു. അൽ ഹംറിയ ഭാഗത്ത് ചൊവ്വാഴ്ചയാണ് സംഭവം. ഡ്രൈവർ വാഹനം പാർക്കിങ് മോഡിലേക്ക് മാറ്റാതെ ഇറങ്ങിയതു മൂലമാണ് അപകടം സംഭവിച്ചതെന്ന് ദുബൈ തുറമുഖ പൊലീസ് അധികൃതർ അറിയിച്ചു.നാവിക രക്ഷ സേനയിലെ മുങ്ങൽ വിദഗ്ധർ ക്രെയിൻ ഉപയോഗിച്ച് വാഹനം കടലിൽനിന്ന് പുറത്തെടുത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതെയാണ് ഡ്രൈവർ സുഹൃത്തുക്കളുമായി സംസാരിക്കാനായി വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതെന്ന് തുറമുഖ പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ ഖുസിബ് അൽ നഖ്ബി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)