സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം; സമയപരിധി ഡിസംബർ 31 വരെ
സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശിവത്കരണ ലക്ഷ്യം പൂർത്തീകരിക്കാനുള്ള സമയപരിധി ഡിസംബർ 31ഓടെ അവസാനിക്കുമെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം ഓർമിപ്പിച്ചു. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്നാണ് നിർദേശം.14 പ്രത്യേക സാമ്പത്തിക വിഭാഗത്തിൽ ഉൾപ്പെടുന്ന 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. നിശ്ചിത കാലയളവിനുള്ളിൽ ഈ സ്ഥാപനങ്ങൾ ആകെ തൊഴിലാളികളിൽ ഒരു ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)