Posted By user Posted On

identity protectionലേബർ ക്യാമ്പിലെ മോഷണം തടയാൻ 7 വഴികൾ; നിർദേശങ്ങൾ നൽകി യുഎഇ പൊലീസ്

റാസൽഖൈമ; ലേബർ ക്യാമ്പുകളിലെ മോഷണം തടയുന്നത് സംബന്ധിച്ച് തൊഴിലാളികൾക്ക് ബോധവത്കരണം നൽകി റാസൽഖൈമ പോലീസ് identity protection. സുരക്ഷിതമായ തൊഴിലാളി ക്യാമ്പുകളിലേക്ക് എന്ന മുദ്രാവാക്യമുയർത്തിയാണ് കാമ്പയിൻ ആരംഭിച്ചത്.ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകൾ, ദൗത്യം, തന്ത്രപരമായ ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് ബോധവൽക്കരണ കാമ്പയിൻ നടത്തിയതെന്ന് റാസൽഖൈമ പോലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ ഡോ. അബ്ദുള്ള അഹമ്മദ് സൽമാൻ അൽ നുഐമി വിശദീകരിച്ചു. മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനും അവർക്ക് ഒരു കൂട്ടം മുൻകരുതലുകൾ നൽകുന്നതിനുമാണ് ബോധവൽക്കരണ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ പോലീസിന്റെ ബോധവൽക്കരണ, മീഡിയ കാമ്പയിൻസ് ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സയീദ് സലേം അൽ മസാഫി വിശദീകരിച്ചു. മോഷണം തടയാനുള്ള ഏഴ് വഴികളും പൊലീസ് നിർദേശിച്ചു.

  1. സമ്പാദ്യം നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ടുകൾ തുറക്കുക
  2. വലിയ തുക കൈയിൽ കരുതുന്നത് ഒഴിവാക്കുക
  3. തങ്ങളുടെ പക്കൽ എത്ര പണമുണ്ടെന്ന് മറ്റുള്ളവരോട് വെളിപ്പെടുത്തുന്നത് ഒഴിവാക്കുക
  4. മുറിയുടെ താക്കോലുകൾ എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക, മറ്റാർക്കും കൊടുക്കാതിരിക്കുക
  5. അപരിചിതരെ മുറിയിൽ പ്രവേശിപ്പിക്കരുത്
  6. മോഷണം നടന്നാൽ ഉടൻ പോലീസിൽ അറിയിക്കുക
  7. മോഷ്ടാവ് തെളിവുകൾ കേടുവരുത്തുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് തടയുക

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *