നിയന്ത്രണം ഉണ്ടായിട്ടും കൊണ്ടുവന്നു; കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് വിദേശത്ത് നിന്നെത്തിച്ച മരുന്ന്
വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയിൽ നിയന്ത്രിത മരുന്നാണിത്. ഏഷ്യൻ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ് ദുബൈയിലെത്തിച്ചത്.യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽപ്പെടുന്നതാണിത്. മെഡിക്കൽ കുറിപ്പടിയില്ലാതെ ഈ മരുന്ന് വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല. കഴിഞ്ഞ രണ്ടു വർഷ കാലത്ത് 62 വ്യത്യസ്ത ഓപ്പറേഷനുകളിലായി 26,766 പെട്ടി ഐ ഡ്രോപാണ് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകൾ കൊണ്ടുവരുന്നതിനും വിൽക്കുന്നതിനുമെതിരെ നിയമം നിലവിലുണ്ട്. നിയമം പാലിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)