ഡിസംബറോടെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കണം; സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ
ഡിസംബര്‍ അവസാനത്തോടെ തങ്ങളുടെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സ്വകാര്യ മേഖലാ കമ്പനികളോട് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ആഹ്വാനം ചെയ്തു. ലക്ഷ്യം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങളും വീഴ്ച വരുത്തുന്നവര്‍ക്ക് കനത്ത പിഴയും ഉണ്ടാവുമെന്നും മന്ത്രാലയം അറിയിച്ചു.അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് എമിറേറ്റൈസേഷന്‍ പോളിസികള്‍ ബാധകമാണ്. വര്‍ഷാവസാനത്തോടെ വിദഗ്ധ തസ്തികകളിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ധനവ് ഉറപ്പാക്കേണ്ടതുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ നിയമം നല്‍കാത്ത ഓരോ സ്വദേളിക്കും പകരം 96,000 ദിര്‍ഹം സാമ്പത്തിക സംഭാവനകള്‍ നല്‍കേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.14 നിര്‍ദിഷ്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ 20 മുതല്‍ 49 വരെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സ്വദേശിവല്‍ക്കണ നയങ്ങള്‍ ബാധകമാണ്. ഈ സ്ഥാപനങ്ങള്‍ കുറഞ്ഞത് ഒരു സ്വദേശിയെയെങ്കിലും പുതുതായി നിര്‍മിക്കണം. 2024 ജനുവരി 1-ന് മുമ്പ് നിയമിച്ച സ്വദേശികളെ നിലനിര്‍ത്തുകയും വേണം. നിയമിക്കാത്ത ഓരോ സ്വദേശി ജീവനക്കാരനും പകരം 96,000 ദിര്‍ഹം സംഭാവന ഈ സ്ഥാപനങ്ങളും നല്‍കേണ്ടിവരും.കാബിനറ്റ് നയങ്ങളും എമിറേറ്റൈസേഷന്‍ തീരുമാനങ്ങളും കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനം മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം രാജ്യത്തെ 22,000 സ്വകാര്യമേഖലാ കമ്പനികള്‍ സ്വദേശിവത്ക്കരണ ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിവിധ മേഖലകളിലെ എമിറാത്തി തൊഴിലന്വേഷകരുമായി ബന്ധപ്പെടുന്നതിന് നാഫിസ് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ മന്ത്രാലയം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് ഈ കമ്പനികള്‍ക്ക് ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പിന്തുണ നല്‍കും. സ്വദേശി ജീവനക്കാരെ പെന്‍ഷന്‍, റിട്ടയര്‍മെന്റ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി അവരുടെ പ്രതിമാസ ശമ്പളം പ്രോസസ്സ് ചെയ്യാനും മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)