വ്യാജരേഖ ചമയ്ക്കലും മറച്ചുവെക്കലും: യുഎഇയിൽ സ്വകാര്യ കമ്പനിക്ക് വൻ പിഴ
രേഖകൾ ഒളിപ്പിച്ചുവെച്ചതിനും തെറ്റായ വിവരങ്ങൾ കൈമാറിയതിനും അടക്കമുള്ള നിയമലംഘനങ്ങൾ നടത്തിയ അബൂദബി ഫ്രീ സോണിലെ കമ്പനിക്കെതിരെ അധികൃതർ 118500 ദിർഹം പിഴചുമത്തി. അബൂദബി ഗ്ലോബൽ മാർക്കറ്റ്സ്(എ.ഡി.ജി.എം) രജിസ്ട്രേഷൻ അതോറിറ്റിയുടേതാണ് നടപടി.അവന്റേ ലിവിറ്റഡ് എന്ന കമ്പനിക്കും ഇതിൻറെ ഡയറക്ടർ ഖാൽദൂൻ ബുഷ്നാഖിനുമാണ് അതോറിറ്റി വൻതുക പിഴ ചുമത്തിയത്. സ്ഥാപനത്തിന് 58,700 ദിർഹവും ബുഷ്നാഖിന് 59,800 ദിർഹവും വീതം പിഴ ചുമത്തിയ അധികൃതർ സ്ഥാപനത്തിലെ നിയമലംഘനം അന്വേഷിച്ചതിൻറെ ചെലവായി 36,700 ദിർഹം നൽകാനും ഉത്തരവിട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)