യുഎഇയിൽ അനധികൃത രൂപമാറ്റം വരുത്തിയ 12,000 വാഹനങ്ങൾക്ക് പിഴ
വാഹനങ്ങളിൽ അനധികൃതമായി രൂപ മാറ്റം വരുത്തിയ 12,000 പേർക്ക് ഈ വർഷം പിഴ വിധിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ നിന്ന് അമിതമായ ശബ്ദത്തിനും മറ്റ് റോഡ് യാത്രക്കാർക്ക് ശല്യമുണ്ടാകുന്നതിനും രൂപമാറ്റങ്ങൾ കാരണമായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.അനുമതിയില്ലാതെ വാഹനത്തിൻറെ എൻജിനിലോ ഷാസിയിലോ കാര്യമായ മാറ്റങ്ങൾ വരുത്തിയതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. അമിത ശബ്ദമുണ്ടാക്കുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ 5,523 വാഹനങ്ങൾക്കും എൻജിനിൽ മാറ്റം വരുത്തിയ 6,496 വാഹനങ്ങൾക്കുമാണ് പിഴ വിധിച്ചത്.അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴയും ലൈസൻസിൽ 12 പോയൻറുമാണ് ശിക്ഷ. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ 10,000 ദിർഹം നൽകുകയും വേണം. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ വിഡിയോയും ദുബൈ പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)