Posted By sneha Posted On

പുതിയ ആധാർ എടുക്കാനും തിരുത്താനും ഇനി ബുദ്ധിമുട്ടും, നിബന്ധനകൾ ശക്തമാക്കി അധികൃതർ

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്താനും ഇത്തിരി വിയർക്കും. ഈ പ്രക്രിയകൾ ഇനി എളുപ്പത്തിൽ നടക്കില്ല. ആധാറിലെ പേരിലെ ചെറിയ തിരുത്തലുകൾക്കുപോലും ​ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). മാത്രമല്ല, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ.

കർശനമാക്കിയ നടപടികൾ നോക്കാം….

  • പേരിലെ അക്ഷരങ്ങളും ആദ്യഭാഗവും തിരുത്താനും- ​ഗസ്റ്റ് വിജ്ഞാപനവും പഴയപേരിന്റെ തിരിച്ചറിയൽ രേഖകളും ആവശ്യമാണ്, പാൻകാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും രേഖയായി സമര്‍പ്പിക്കാം.
  • പേര് തിരുത്താൻ പരമാവധി രണ്ടവസരമാണ് ലഭിക്കുക, ജനനത്തീയതി ഒരുതവണയാണ് തിരുത്താനാകുക
  • പുതിയ ആധാര്‍ എടുക്കുന്നതിനുളള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും അംഗീകരിക്കില്ല
  • 18 വയസുവരെയുള്ളവരുടെ ജനന തീയതി തിരുത്താൻ സംസ്ഥാനങ്ങളിലെ അംഗീകൃത അധികൃതര്‍ നൽകുന്ന ജനനസർട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിക്കുക- പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് തുടങ്ങിയ രേഖകള്‍ പരിഗണിക്കില്ല
  • 18 വയസിന് മുകളിലുള്ളവർക്ക് എസ്എസ്എൽസി ബുക്ക് ജനന തീയതിയുടെ രേഖയായി സമര്‍പ്പിക്കാം- എസ്എസ്എൽസി ബുക്കിന്റെ കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ് തുടങ്ങിയവ നല്‍കണം
  • ജനന തീയതി തിരുത്താൻ എസ്എസ്എൽസി ബുക്കിലെ പേര് ആധാറുമായി പൊരുത്തപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *