Posted By sneha Posted On

ദേശീയദിനം; യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് 2 ദിവസം അവധി പ്രഖ്യാപിച്ചു. ഡിസംബർ 2,3 തിയതികളിലാണ് അവധിയെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എന്നാൽ വാരാന്ത്യ അവധിദിനങ്ങളായ ശനി, ഞായർ ഇതോടൊപ്പം ചേരുമ്പോൾ ഫലത്തിൽ 4 ദിവസമായി മാറും. 2024ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. അതേസമയം, യുഎഇ പൊതുമേഖലയ്ക്ക് 4 ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2നാണ് 53–ാമത് ദേശീയദിനം. ഈദ് അൽ ഇത്തിഹാദ്(ദേശീയപ്പെരുന്നാൾ) എന്ന പേരിലായിരിക്കും ഇനിമുതൽ ദേശീയദിനാഘോഷം നടക്കുക. വിവിധ എമിറേറ്റുകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *