യുഎഇയിൽ വയോജനങ്ങൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതി
‘വൈബ്രൻസ് സീനിയർ’ എന്ന് പേരിട്ട പദ്ധതി വഴി വയോജനങ്ങളുടെ സുസ്ഥിര ആരോഗ്യ സംരക്ഷം ലക്ഷ്യമിട്ട് പുതിയ ഇൻഷുറൻസ് പദ്ധതി വരുന്നു.
ദുബൈ ഇൻഷുറൻസും ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. രോഗികൾക്ക് വീട്ടിലിരുന്ന് ഡോക്ടറുടെ പരിശോധനകളും തുടർ ചികിത്സകളും നേടാൻ ഇത് സഹായിക്കും. നൂതനമായ ഈ ഇൻഷുറൻസ് പദ്ധതി വയോജനങ്ങൾക്ക് സമഗ്ര പരിചരണം നൽകാനും മെഡിക്കൽ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കുന്നതിനൊപ്പം മുതിർന്നവർക്ക് ദീർഘകാല ആരോഗ്യ പരിരക്ഷക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.ആസ്റ്റർ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയുടെ വിപുലമായ ശൃംഖലയിലൂടെ പ്രതിരോധ ആരോഗ്യ പരിചരണം, വിട്ടുമാറാത്ത രോഗങ്ങളുടെ പരിചരണം, നൂതന ചികിത്സ തുടങ്ങിയ സമഗ്ര മെഡിക്കൽ സേവനങ്ങൾ മുതിർന്ന പൗരന്മാർക്ക് ലഭ്യമാവും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)