Posted By sneha Posted On

പ്രവാസികളേ, യുഎഇ ദേശീയ ദിനത്തിൽ അബദ്ധത്തിൽപ്പോലും ഇക്കാര്യം ചെയ്യരുത്, മാർഗനിർദേശങ്ങൾ പുറത്തുവിട്ടു

മാർഗനിർദേശങ്ങൾ:
മാർച്ചും കൂടിച്ചേരലുകളും സംഘടിപ്പിക്കാതിരിക്കുക, പങ്കെടുക്കാതിരിക്കുക
എല്ലാ ഗതാഗത നിയമങ്ങളും കൃത്യമായി പാലിക്കുക
ഡ്രൈവർമാർ, യാത്രക്കാർ, കാൽനട യാത്രക്കാർ എന്നിവർക്കുമേൽ പാർട്ടി സ്‌പ്രേ ഉപയോഗിക്കരുത്.
വാഹനങ്ങളുടെ മുൻഭാഗവും ലൈസൻസ് പ്ളേറ്റും കാഴ്‌ചായോഗ്യമാണെന്ന് ഉറപ്പുവരുത്തുക.
വാഹനങ്ങളുടെ നിറത്തിൽ രൂപമാറ്റം വരുത്താൻ പാടില്ല. മുൻജനാലകളിൽ കറുത്ത നിറം പാടില്ല.
സ്റ്റിക്കറുകൾ, ലോഗോ തുടങ്ങിയവ വാഹനത്തിൽ പതിപ്പിക്കരുത്.
അനുവദനീയമാതിലും കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റാൻ പാടില്ല. സൺറൂഫ്, ജനാല എന്നിവവഴി പുറത്തേയ്ക്ക് തലയിടാൻ പാടില്ല.
നിയമാനുസൃതമല്ലാത്ത മോഡിഫിക്കേഷനുകൾ വാഹനത്തിൽ പാടില്ല.
ഗതാഗതം തടസപ്പെടുത്താനോ ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ തടയാനോ പാടില്ല.
റോഡുകളിൽ സ്റ്റണ്ട് നടത്താൻ പാടില്ല.
വാഹനത്തിൽ സൺഷെയ്‌ഡുകൾ ഉപയോഗിക്കാതിരിക്കുക.
ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കായി മാത്രം ഡിസൈൻ ചെയ്ത സ്‌കാർഫുകൾ ധരിക്കുക.
യുഎഇ പതാക മാത്രമേ ഉയർത്താൻ പാടുള്ളൂ, മറ്റ് രാജ്യങ്ങളുടെ പതാകകൾ അനുവദിക്കില്ല.
പാട്ടുകളുടെ ശബ്ദം നിയന്ത്രിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *