പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ഹൃദയാഘാതം മൂലം അബൂദബിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് അത്തോളി അണ്ടിക്കോട് മൂർത്തുകണ്ടി പരേതനായ ഉസ്സൻ കോയയുടെ മകൻ മുജീബാണ് (50) മരിച്ചത്. അബൂദബി ഖലീഫ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വി.കെ. റോഡ് മസ്ജിദ് തഖ്വയിൽ മയ്യിത്ത് നമസ്കാര ശേഷം പറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: സുഹറാബി.ഭാര്യ: സുഹറ. മക്കൾ: മിൻഹ ഫാത്തിമ, മുന ഫാത്തിമ. സഹോദരങ്ങൾ: പരേതനായ ഫൈസൽ മൂർത്തികണ്ടി, നദീറ, ബെസീന, സുഫൈറ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)