യുഎഇയിലെ ബീച്ചുകളിൽ നിയന്ത്രണം; നാല് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രം
ദുബൈയിലെ പൊതു ബീച്ചുകളിലെ പ്രവേശനത്തിൽ യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ നിയന്ത്രണം പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. പ്രധാന നാല് ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയത്.ജുമൈറ ബീച്ച് രണ്ട്, ജുമൈറ ബീച്ച് മൂന്ന്, ഉമ്മു സുഖൈം ഒന്ന്, രണ്ട് എന്നീ ബീച്ചുകളിലാണ് ശനി മുതൽ ചൊവ്വ വരെ മുനിസിപ്പാലിറ്റി അധികൃതർ കർശന നിയന്ത്രണം പ്രഖ്യാപിച്ചത്.ബീച്ചുകളിൽ സുരക്ഷ ഉറപ്പാക്കാൻ 135 ജീവനക്കാരുൾപ്പെടുന്ന സംയോജിത സുരക്ഷാ, റെസ്ക്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ബീച്ചുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 60 ഫീൽഡ് സൂപ്പർവൈസർമാരെയും ചുമതലപ്പെടുത്തി. വിവിധ പങ്കാളികളുടെ സഹകരണത്തോടെ ബീച്ചുകളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മുഹമ്മദ് ജുമാ വിശദീകരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)