യുഎഇയിലെ ഈ എമിറേറ്റ്സിൽ ഷോപ്പിങ് മാമാങ്കം; ‘ബിഗ് ഷോപ്പർ സെയിൽ’ വന്നെത്തി
യുഎഇയിൽ 10 ദിവസം നീളുന്ന ബിഗ് ഷോപ്പർ സെയിലിന് തുടക്കമായി. ലോകോത്തര ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 28 മുതൽ ഡിസംബർ എട്ടുവരെ ഷാർജ എക്സ്പോ സെൻററിലാണ് വൻ ഓഫറുകളുമായി മേളക്ക് തുടക്കമായത്. ലിസ് എക്സിബിഷനാണ് മേള ഒരുക്കുന്നത്.കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പരിപാടികളും സമ്മാനങ്ങളും മറ്റൊരു ആകർഷണമാണ്. ബാക് ടു സ്കൂൾ വേനലവധിയുടെ അവസാനത്തെയും പുതിയ തുടക്കത്തെയും സൂചിപ്പിക്കുന്നതാണെന്നും സ്കൂളുകളിലേക്ക് ആവശ്യമായതെല്ലാം സ്വന്തമാക്കാനുള്ള വിശ്വസനീയമായ പരിപാടിയായി സമ്മർ സെയിൽ മാറിയെന്നും എക്സ്പോ സെൻറർ ഷാർജ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. ഇത്തവണയും മുൻനിര ബ്രാൻഡുകളാണ് അണിനിരക്കുന്നത്. സ്കൂൾ അവശ്യസാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റൈലിഷ് പാദരക്ഷകൾ, ജീവിതശൈലി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇവിടെ വിലക്കിഴിവോടെ സ്വന്തമാക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)