Posted By user Posted On

isolationയുഎഇയില്‍ ഇപ്പോഴും അവശേഷിക്കുന്ന മൂന്ന് കോവിഡ് നിയമങ്ങള്‍ അറിയാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കോവിഡ് രോ​ഗികളുടെ എണ്ണം ​ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ യുഎഇയിൽ നേരത്തെ നിലനിന്നിരുന്ന ഭൂരിഭാ​ഗം നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു isolation. ഞായറാഴ്ച വെര്‍ച്വല്‍ ബ്രീഫിംഗിലൂടെയാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍സ് മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. ഇന്നലെ രാവിലെ 6 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു. മാസ്ക് ഓപ്ഷണൽ ആക്കുകയും, കോവിഡ് പരിശോധനാ നിയമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചിക്കുകയും ചെയ്തതാണ് പുതിയ നിയമത്തിലെ പ്രാധാനപ്പെട്ട കാര്യം. പുതിയ നിയമം അനുസരിച്ച് പൊതു സൗകര്യങ്ങളിലും സൈറ്റുകളിലും പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് ആവശ്യമില്ല, രാജ്യത്തിനകത്തും പുറത്തുമുള്ള വാക്‌സിനേഷന്റെയും പരിശോധനാ ഫലങ്ങളുടെയും തെളിവായി ആപ്ലിക്കേഷന്റെ ഉപയോഗം പരിമിതപ്പെടുത്തും. പള്ളികളിലും പ്രാര്‍ത്ഥനാ സൗകര്യങ്ങളിലും വ്യക്തിഗത പായകളില്‍ പ്രാര്‍ത്ഥിക്കുന്നത് നിര്‍ബന്ധമല്ല,ആരാധനാലയങ്ങളും പള്ളികളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഇപ്പോഴും ചില കോവിഡ് നിയമങ്ങള്‍ ബാക്കിയുണ്ട്. മൂന്ന് കൊവിഡ് നിയമങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്.


1.ആരോഗ്യ കേന്ദ്രങ്ങളിലും നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്കായുള്ള കേന്ദ്രങ്ങളിലും മാസ്‌ക് ഇപ്പോളും നിർബന്ധമാണ്.
2.കോവിഡ് ബാധിച്ചവര്‍ക്ക് അഞ്ച് ദിവസത്തെ ഐസൊലേഷന്‍ കാലയളവ് തീർച്ചയായും പാലിക്കേണ്ടത് അനിവാര്യമാണ്.
3.കായിക ഇവന്റുകളുടെയും പ്രവര്‍ത്തനങ്ങളുടെയും സംഘാടകര്‍ക്ക് കോവിഡ് ടെസ്റ്റുകളോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളോ പ്രവര്‍ത്തനത്തിന്റെ തരമോ പ്രാധാന്യമോ അനുസരിച്ച് അഭ്യര്‍ത്ഥിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *