fineവിവാഹ ശേഷം താമസിക്കാന്‍ വീട് പണിയാനെന്ന വ്യാജേന കാമുകിയില്‍ നിന്ന് വന്‍തുക കൈപ്പറ്റി; ശിക്ഷ വിധിച്ച് കോടതി
അബുദാബി: വിവാഹ ശേഷം താമസിക്കാന്‍ വീട് പണിയാനെന്ന വ്യാജേന കാമുകിയില്‍ നിന്ന് വന്‍തുക കൈപ്പറ്റിയ ശേഷം ചതിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി fine. വിവാഹ വാഗ്ദാനം നല്‍കി 540,000 ദിര്‍ഹമാണ് ഇയാൾ യുവതിയെ പറ്റിച്ച് നേടിയത്. വിവാഹ ശേഷം താമസിക്കാനുള്ള വീട് പണിയുന്നതിനെന്ന വ്യാജേനയാണ് ഇയാള്‍ തുക കൈക്കലാക്കിയത്. എന്നാൽ വീട് പണിയുകയോ ഈ പണം യുവതിക്ക് തിരികെ നൽകുകയോ ചെയ്തില്ല. തുടർന്നാണ് അറബ് യുവതി കോടതിയെ സമീപിച്ചത്. തന്‍റെ ആഢംബര കാര്‍ വില്‍പ്പന നടത്തി കിട്ടിയ പണം യുവാവിന് നല്‍കിയെന്നും ഇയാള്‍ 540,000 ദിര്‍ഹം തിരികെ നല്‍കാനുണ്ടെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. തനിക്കുണ്ടായ നഷ്ടത്തിന് പകരമായി 100,000 ദിര്‍ഹം നഷ്ടപരിഹാരം കിട്ടണമെന്നും യുവതി പറയുന്നു. പണം ബാങ്ക് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും വിവാഹ ശേഷം താമസിക്കാനായി വീട് വയ്ക്കാനാണ് പണം എന്ന് പറഞ്ഞ് യുവാവ് പറ്റിച്ചെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കാര്‍ 360,000 ദിര്‍ഹത്തിന് വില്‍പ്പന നടത്തിയതായും ഈ പണം യുവാവ് ഇവര്‍ക്ക് നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. തുടരന്വേഷണത്തില്‍ യുവതിയില്‍ നിന്ന് ഇയാള്‍ 180,260 ദിര്‍ഹം സ്വീകരിച്ചതിന്‍റെ ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തി. എന്നാൽ, എല്ലാ ആരോപണങ്ങളും നിഷേധിച്ച യുവാവ്, കേസ് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. പക്ഷെ യുവാവ് തെറ്റുകാരനാണെന്ന് കണ്ടെത്തിയ അല്‍ ഐന്‍ പ്രാഥമിക കോടതി ശിക്ഷ വിധിക്കുകയായിരുന്നു. യുവതിയിൽ നിന്ന് വാങ്ങിയ 540,000 ദിര്‍ഹം യുവാവ് യുവതിക്ക് നല്‍കണമെന്നും ഇതിന് പുറമെ ഉണ്ടായ നഷ്ടങ്ങള്‍ പരിഹാരമായി 40,000 കൂടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ യുവതിയുടെ കോടതി ചെലവുകളും പ്രതി വഹിക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)