ഈദുൽ ഇത്തിഹാദ് ദിനങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സമ്മാനം; സമ്മാനം നേടി 450 കുഞ്ഞുങ്ങൾ
യു.എ.ഇയുടെ 53ാം ദേശീയ ദിന ആഘോഷ വേളകളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ചൈൽഡ് കാർ സീറ്റുകൾ സമ്മാനമായി നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെ തീയതികളിൽ ദുബൈയിലെ 24 ആശുപത്രികളിലായി ജനിച്ച 450 കുഞ്ഞുങ്ങളുടെ അമ്മമാർക്കാണ് ആർ.ടി.എയുടെ സ്നേഹസമ്മാനം.ദുബൈ പൊലീസ്, ദുബൈ ഹെൽത്ത് അതോറിറ്റി, യൂനിസെഫ് എന്നിവയുടെ പിന്തുണയോടെ ‘ഈദുൽ ഇത്തിഹാദിൽ എൻറെ കുട്ടിയുടെ സമ്മാനം’ എന്ന പേരിലാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്.വർഷംതോറും ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന ആഘോഷ ദിനങ്ങളിൽ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആശുപത്രികൾക്ക് ചൈൽഡ് കാർ സീറ്റുകൾ വിതരണം ചെയ്യാറുണ്ടെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ദുബൈ ട്രാഫിക് സ്ട്രാറ്റജിക്ക് കീഴിൽ വരുന്ന കമ്യൂണിറ്റി ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്കരണത്തിൻറെ ഭാഗമായാണ് പരിപാടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)