Posted By sneha Posted On

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളം; നേട്ടം സ്വന്തമാക്കി യുഎഇയിലെ ഈ വിമാനത്താവളം

ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. കായികവേദികൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ മികച്ച രൂപകൽപനകൾക്ക് അംഗീകാരം നൽകാൻ യുനസ്‌കോ ആരംഭിച്ച പ്രി വെർസൈയ്ൽസ് പുരസ്‌കാരമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളം കരസ്ഥമാക്കിയത്.പാരിസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യു.എ.ഇയുടെ 53ാമത് ദേശീയദിനാഘോഷ വേളയിലാണ് പുരസ്‌കാരമെന്നത് ഇരട്ടിമധുരമായി. യു.എ.ഇയുടെ സംസ്‌കാരിക പൈതൃകം ഉൾക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകൾ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിൻറെ രൂപകൽപനയും നിർമാണവും നടത്തിയത്. 7,42,000 ചതുരശ്ര മീറ്ററിൽ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തിൽ മണിക്കൂറിൽ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനാവും.2025ൽ ലോകത്താദ്യമായി ഒമ്പത്​ ബയോമെട്രിക് ടച്ച് പോയൻറുകൾ വിമാനത്താവളത്തിൽ ആരംഭിക്കുന്നതോടെ 4.5 കോടി യാത്രികർക്ക് ഒരുവർഷം ഈ വിമാനത്താവളം വഴി സഞ്ചരിക്കാനാവും.അബൂദബി എയർപോർട്ട്‌സിന് ഇത് അഭിമാന നിമിഷമാണെന്ന് പുരസ്‌കാരനേട്ടത്തിൽ അബൂദബി എയർപോർട്‌സ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ എലിന സോർലിനി പ്രതികരിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *