Posted By user Posted On

jobseeker onlineനാട്ടിലേക്ക് കൊണ്ടുപോകാൻ പണമില്ല; യുഎഇയിൽ തൊഴിൽ അന്വേഷിച്ച് എത്തിയ യുവതിയുടെ മൃതദേഹം 10 മാസമായി മോർച്ചറിയിൽ

അൽഐൻ; പത്ത്മാസം മുൻപ് മരിച്ച യുവതിയുടെ മ‍ൃതദേഹം ഇപ്പോളും യുഎഇയിലെ മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നു jobseeker online. നാട്ടിലേക്ക് കൊണ്ടുപോകാൻ മതിയായ പണമില്ലാത്തതിനാലാണ് ഉഗാണ്ടയിൽ നിന്നുള്ള യുവതിയുടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നത്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ മരണ സർട്ടിഫിക്കറ്റ് അനുസരിച്ച്, നാനോനോ ഷരീഫ എന്ന 32കാരി 2021 ഡിസംബർ 23 നാണ് മരിച്ചത്. യുവതിയുടെ മരണവിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും പണം ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിയാതെയായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം സ്വരൂപിക്കാൻ കുടുംബം എല്ലാ വഴികളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഷെരീഫയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അൽ തവാം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തുടർ നടപടികൾക്കായി ഉഗാണ്ടൻ എംബസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഉഗാണ്ടൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ചതായി അബുദാബിയിലെ ഉഗാണ്ടൻ എംബസി സ്ഥിരീകരിച്ചു. മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ നൽകുമെന്ന് എംബസി അറിയിച്ചു. 2021 സെപ്തംബറിലാണ് ജോലി അന്വേഷിക്കാൻ വിസിറ്റ് വിസയിൽ ഷരീഫ യുഎഇയിൽ എത്തിയത്. ആറിനും 15നും ഇടയിൽ പ്രായമുള്ള മൂന്ന് മക്കളുടെയും സഹോദരിമാരുടെയും ആശ്രയമായിരുന്നു ഷരീഫ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *