Posted By sneha Posted On

യുഎഇയില്‍ 10 കോടി ദിര്‍ഹത്തിന്‍റെ നികുതി വെട്ടിപ്പ്; 15 പേര്‍ക്കെതിരെ നടപടി

യുഎഇയില്‍ 10 കോടി ദിര്‍ഹത്തിന്‍റെ നികുതി വെട്ടിപ്പ്. കേസില്‍ 15 പേരെ ക്രിമിനല്‍ കോടതിയിലേക്ക് നിര്‍ദേശിച്ച് അറ്റോര്‍ണി ജനറല്‍. വ്യത്യസ്ത രാജ്യങ്ങളിലെ അറബ് പൗരന്മാരായ പ്രതികളില്‍ ചിലര്‍ നിലവില്‍ കസ്റ്റഡിയിലാണ്. ചിലര്‍ക്കെതിരെ അറസ്റ്റ് വാറന്‍റുണ്ട്. വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, നി​കു​തി​വെ​ട്ടി​പ്പ് തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട 12 ക​മ്പ​നി​ക​ളും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. അ​റ്റോ​ണി ജ​ന​റ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​കു​തി വെ​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള​ ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ നികുതി വെട്ടിപ്പ്​ പു​റ​ത്താ​യ​ത്​. അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ്​ സെ​യ്​​ഫ്​ അ​ൽ ശം​സി​യാ​ണ് കേസില്‍​ ഉ​ത്ത​ര​വി​ട്ട​ത്. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്, ക​സ്റ്റം​സ്​ അ​തോ​റി​റ്റി​ക​ൾ, മ​റ്റ്​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഈ ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ മൂ​ല്യ വ​ർ​ധി​ത നി​കു​തി (വാ​റ്റ്) നി​യ​മ​വി​രു​ദ്ധ​മാ​യി റീ​ഫ​ണ്ടി​നാ​യി ക്ലെ​യിം ചെ​യ്യു​ക​യാ​യി​രു​ന്നു. ഫെ​ഡ​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി​ക്ക് അ​ട​ക്കേ​ണ്ട ഇ​റ​ക്കു​മ​തി​യു​ടെ വാ​റ്റ് തു​ക​യും പ്ര​തി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *