യുഎഇയിൽ മലനിരയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപെടുത്തി
യുഎഇയിലെ റാസല്‍ഖൈമ പര്‍വതനിരയില്‍ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഏഷ്യൻ വംശജരായ ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണ് റാക് പൊലീസ് വ്യോമയാന വിഭാഗം സെര്‍ച് ആൻഡ് റെസ്ക്യു വിഭാഗത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഇവർ 3000 അടി ഉയരത്തില്‍ ആണ് കുടുങ്ങിയത്. പര്‍വത മുകളില്‍ ഇവർ കുടുങ്ങിയതായി ഓപറേഷന് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. എയര്‍വിങ് ഡിപ്പാർട്മെന്റിന്റെ ഹെലികോപ്ടര്‍ മലനിരയിലെ നിരീക്ഷണത്തിനൊടുവില്‍ രണ്ടു പേരെയും ആരോഗ്യകരമായ അവസ്ഥയില്‍തന്നെ കണ്ടെത്തുകയായിരുന്നു. പര്‍വതാരോഹകരും ഹൈക്കിങ് പ്രേമികളും ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)