പ്രവാസികള്‍ക്കടക്കം സന്തോഷവാര്‍ത്ത; യാത്രക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാൻ വമ്പന്‍ ഇളവുകളുമായി വിമാന സര്‍വീസ്
പ്രവാസികള്‍ക്കടക്കം സന്തോഷവാര്‍ത്തയുമായി ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാന സര്‍വീസ്. ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാനവിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാനവിലയുടെ 20 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയദിനം. അന്നുവരെ പ്രമോഷന്‍ തുടരും. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ പ്രത്യേക ഓഫര്‍ ലഭിക്കും. ഓഫറിന്‍റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണമെന്നതാണ് നിബന്ധന. ദേശീയദിന ഓഫറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണെന്ന് അധികൃതര്‍ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)