യുഎഇയില്‍ വാട്സ്ആപ്പും ഫേസ്ബുക്കും നിശ്ചലമായത് നാല് മണിക്കൂറിലധികം
യുഎഇയില്‍ വാട്സാപ്പും ഫേസ്ബുക്കും നാല് മണിക്കൂറിലധികം നിശ്ചലമായി. ബുധനാഴ്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വാട്സാപ്പ് പ്രവര്‍ത്തനരഹിതമായി. വാട്സാപ്പും ഫേസ്ബുക്കും ഉപയോഗിക്കുമ്പോള്‍ സാങ്കേതികപ്രശ്നങ്ങള്‍ നേരിട്ടതിന് പിന്നാലെയാണ് രണ്ട് ആപ്ലിക്കേഷനുകളും പ്രവര്‍ത്തനരഹിതമായത്. നാല് മണിക്കൂറിന് ശേഷമാണ് വാട്സാപ്പും ഫേസ്ബുക്കും വീണ്ടും ഉപയോഗിക്കാനായതെന്ന് മെറ്റ അറിയിച്ചു. “സഹകരിച്ചതിന് നന്ദി! ഞങ്ങൾ 99 ശതമാനവും ശരിയാക്കിയിരുന്നു, അവസാനമായി ചില പരിശോധനകൾ നടത്തി. മുടക്കം ബാധിച്ചവർക്ക് ക്ഷമ ചോദിക്കുന്നു”, മെറ്റ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. യുഎഇയിലുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ ബുധനാഴ്ച സോഷ്യൽ മീഡിയയിലും മെസേജിങ് ആപ്ലിക്കേഷനിലും നെറ്റ്വർക്ക് പ്രശ്നങ്ങളും തകരാറുകളും പങ്കുവെച്ചു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാട്ട്സ്ആപ്പിലും പോസ്റ്റുകള്‍ പങ്കുവെയ്ക്കാനും സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി 10.10 ഓടെയാൻ് 1,300ലധികം ഉപയോക്താക്കൾ Downdetector.ae-ൽ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡൗണ്‍ഡിറ്റക്ടര്‍ അനുസരിച്ച്, 2,500ലധികം ഉപയോക്താക്കൾ രാത്രി 10.10 ന് യുഎഇയിൽ വാട്ട്സ്ആപ്പിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ, 12.50 (9.50pm) ന് ആരംഭിച്ച തടസത്തില്‍ 27,000ത്തിലധികം ആളുകൾ ഫേസ്ബുക്കിലും 28,000ത്തിലധികം ആളുകൾ ഇന്‍സ്റ്റഗ്രാമിലും പ്രശ്നങ്ങൾ നേരിട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)