യുഎഇയിലെ ഈ സൈനിക ആശുപത്രിയിൽ ഇനി പൊതുജനങ്ങൾക്കും പ്രവേശനം
എമിറേറ്റിലെ സൈനിക ആശുപത്രിയിൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കാൻ തീരുമാനം. 2025 ജനുവരി മുതൽ പുതിയ സേവനം ലഭ്യമാകും. അൽ ബതായിലെ സായിദ് മിലിറ്ററി ആശുപത്രിയിലാണ് പുതുവർഷം മുതൽ പൊതുജനങ്ങൾക്കും മെഡിക്കൽ സഹായം അനുവദിക്കുന്നത്. സേവനം വിപുലീകരിക്കുന്നതിൻറെ ഭാഗമായി ആശുപത്രിയുടെ പേര് ശൈഖ് സുൽത്താൻ ബിൻ സായിദ് ആശുപത്രിയെന്ന് പുനർനാമകരണം ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)