Posted By sneha Posted On

യു.എ.ഇ ശൈത്യകാലത്തിലേക്ക്; താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും

ശൈത്യകാലത്തേക്ക് പ്രവേശിക്കാ​നൊരുങ്ങി യു.എ.ഇ. വരും ആഴ്ചകളിൽ താപനില 12 ഡിഗ്രി സെൽഷ്യസായി താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ജനുവരി 16 മുതൽ 18 വരെയുള്ള മൂന്ന് ദിവസങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള കാലയളവായിരിക്കും.വാരാന്ത്യത്തിൽ മഴ പെയ്യാനും സാധ്യതയുണ്ടെന്ന്​ അധികൃതർ മുന്നറിയിപ്പ് നൽകി. യു.എ.ഇയിലുടനീളമുള്ള താപനില പകൽ 24നും 25നും ഇടയിലായിരിക്കും. രാത്രിയോടെ ഇത്​ 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ദ്ധൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. വാരാന്ത്യ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമോ ഇടവിട്ട് മേഘാവൃതമോ ആയിരിക്കും. അൽഐൻ പോലുള്ള കിഴക്കൻ പ്രദേശങ്ങളിലും റാസൽ ഖൈമ പോലുള്ള വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *