Posted By sneha Posted On

യുഎഇയിൽ പാ​ർ​ക്കി​ങ് സ്ഥ​ല​ത്തെ ചൊ​ല്ലി​ തർ​ക്കം; ഇ​ന്ത്യ​ക്കാ​ര​ന്​ പ​രി​ക്ക്; ​പാ​ക്​ സ്വ​ദേ​ശി​ക്ക്​ ത​ട​വു​ശി​ക്ഷ

പാ​ർ​ക്കി​ങ് സ്ഥ​ല​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ന് സാ​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ച പാ​കി​സ്താ​ൻ പൗ​ര​ന് ക​ന​ത്ത ശി​ക്ഷ വി​ധി​ച്ച് ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ 34 കാ​ര​നാ​യ ഇ​ന്ത്യ​ക്കാ​ര​ന് സ്ഥി​ര വൈ​ക​ല്യ​മു​ണ്ടാ​ക്കി​യ 70 കാ​ര​നാ​യ പാ​ക്​ പൗ​ര​നെ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ഇ​ന്ത്യ​ക്കാ​ര​ൻ ഉ​പ​യോ​ഗി​ക്കാ​നി​രു​ന്ന പാ​ർ​ക്കി​ങ് സ്ഥ​ലം പാ​കി​സ്താ​ൻ സ്വ​ദേ​ശി അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വും പ്ര​ശ്ന​ങ്ങ​ളും തു​ട​ങ്ങി​യ​തെ​ന്ന് കോ​ട​തി രേ​ഖ​ക​ൾ പ​റ​യു​ന്നു.ത​ർ​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​നും തി​രി​ച്ച് ആ​ക്ര​മി​ക്കു​ക​യും പാ​കി​സ്താ​നി​യു​ടെ ത​ല​യി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു​ക​ൾ, ഇ​രു​വ​രു​ടേ​യും മൊ​ഴി​ക​ൾ, സാ​ക്ഷി മൊ​ഴി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ പ​രി​​ഗ​ണി​ച്ചാ​ണ് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *