Posted By sneha Posted On

നിർണ്ണായക തീരുമാനവുമായി യുഎഇ; ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കും

ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്തവർഷം ആദ്യം മുതലായിരിക്കും വിതരണത്തിലെ വെട്ടിക്കുറയ്ക്കല്‍ നടപ്പിലാക്കുക. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മായ ഒപെക്കില്‍ നിന്നുള്ള ശക്തമായ സമ്മർദ്ദിന്റെ ഫലമായാണ് യു എ ഇ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നുതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.അടുത്തിടെയായി ക്രൂഡ് ഓയിലിന് വലിയ തോതില്‍ വിലയിടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില പിടിച്ച് നിർത്താനായി വിതരണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ എത്താതിരുന്നാല്‍ സ്വാഭാവികമായും വില വർധിക്കും. ഈ ലക്ഷം കൈവരിക്കുന്നതിന് വേണ്ടിയാണ് ഒപെക് അംഗരാഷ്ട്രങ്ങള്‍ക്കുമേല്‍ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യ നേരത്തെ തന്നെ വലിയ തോതില്‍ വിതരണവും ഉത്പാദനവും വെട്ടിക്കുറച്ചിട്ടുണ്ട്. യു എ ഇയുടെ പുതിയ തീരുമാനത്തിലും ഒപെക് വഴി സൗദി അറേബ്യ സമ്മർദം ചെലുത്തിയതായി സൂചനയുണ്ട്. അഡ്‌നോക് അറിയപ്പെടുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനി ഏഷ്യയിലെ ചില ഉപഭോക്താക്കൾക്കുള്ള ക്രൂഡ് ഓയിൽ ചരക്കുകളുടെ വിഹിതം വെട്ടിക്കുറച്ചുവെന്നാണ് റപ്പോർട്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *