Posted By sneha Posted On

യുഎഇയിൽ ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ൽ സു​ഗ​മമാകും; പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച്​ ആ​ർ.​ടി.​എ

എ​മി​റേ​റ്റി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ച​ര​ക്കു​നീ​ക്കം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ച​ര​ക്ക്​ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മാ​യ ‘ട്ര​ുക്ക​റു’​മാ​യി കൈ​കോ​ർ​ത്ത്​​ ‘ലോ​ജി​സ്റ്റി’ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.ച​ര​ക്കു​ക​ളു​ടെ ഫോ​ട്ടോ അ​ല്ലെ​ങ്കി​ൽ വി​ഡി​യോ അ​പ്​​ലോ​ഡ്​ ചെ​യ്ത്​ ​മൊ​ത്തം ച​ര​ക്കു​ക​ളു​ടെ അ​ള​വ്​ അ​റി​യാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വാ​ണി​ജ്യ ഗ​താ​ഗ​ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ബ​ന്ധി​പ്പി​ച്ച്​ കാ​ര്യ​ക്ഷ​മ​വും വി​ശ്വ​സ​നീ​യ​വു​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ഉ​പ​ഭോ​ക്​​തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.നി​ർ​മി​ത ബു​ദ്ധി (എ.​ഐ) സാ​​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​ബി.​എം കാ​ൽ​ക്കു​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടെ മി​ക​ച്ച സാ​​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പു​തി​യ ഡി​ജി​റ്റ​ൽ ആ​പ്. ​എ​മി​റേ​റ്റി​ലെ വ്യ​ത്യ​സ്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ണി​ജ്യ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം വാ​ണി​ജ്യ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ബു​ക്ക്​ ചെ​യ്യാ​നും അ​വ​യു​ടെ നീ​ക്ക​ങ്ങ​ൾ ട്രാ​ക്ക്​ ചെ​യ്യാ​നും ആ​പ്​ വ​ഴി സാ​ധി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *