ഒരുലക്ഷം മലയാളികളെ യുഎഇയിൽ പ്രോപ്പർട്ടി ഉടമകളാക്കാൻ പദ്ധതി; വിശദമായി അറിയാം
ലോകമെമ്പാടുമുള്ള ഒരു ലക്ഷം മലയാളികളെ ദുബൈയിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ അറബ് സോൺ. 5000 ദിർഹം മുടക്കി രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ നടപടികളും പൂർത്തീകരിക്കാനാവുമെന്നതാണ് ഈ ടെക് സ്റ്റാർട്ടപ്പിൻറെ പ്രത്യേകത. ഇതിലൂടെ വാങ്ങുന്ന യൂനിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനവും വിൽപന നടത്തി ലാഭം വീതിച്ചു നൽകുവാനും പദ്ധതി വഴി സാധ്യമാകുമെന്ന് അറബ് സോൺ ഡയറക്ടർ കസീർ കൊട്ടിക്കോള്ളൻ പറഞ്ഞു.സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ പങ്കാളിത്തം എന്ന ആശയത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക. പരമാവധി എട്ടുപേർക്ക് ഒന്നിച്ചുചേർന്ന് ദുബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാനാവുന്ന ഈ വ്യവസ്ഥ പ്രകാരം ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം മൂലധനമായി മുടക്കണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)