Posted By user Posted On

divorce courtകാമുകിയോട് അശ്ലീല സംഭാഷണം നടത്തി, സുഹൃത്തിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ്; ശിക്ഷ വിധിച്ച് കോടതി

ദുബായ്: ദുബായിൽ കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരില്‍ സുഹൃത്തിനെ കുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി divorce court. 32 വയസുകാരനായ ഗള്‍ഫ് പൗരനാണ് കേസിലെ പ്രതി. ഇയാൾക്ക് രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ അല്‍ ബര്‍ഷയിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്റെ കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പേരിലായിരുന്നു ഇയാള്‍ സുഹൃത്തിനെ ആക്രമിച്ചത്. വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്ത് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരനും പരിസരത്തുള്ള മറ്റുള്ളവരും സ്ഥലത്തെത്തി പ്രതിയെ പിടിച്ചുമാറ്റുന്നത് വരെ ആക്രമണം തുടര്‍ന്നു. മാരകമായി പരിക്കേറ്റ യുവാവ് 20 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡാണ് സംഭവം ദുബൈ പൊലീസില്‍ അറിയിച്ചത്. കുത്തേറ്റയാള്‍ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇടതു കൈയില്‍ പ്രതി നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് മൊഴി നല്‍കിയത്. പരിക്കേറ്റ യുവാവ് തന്റെ കാമുകിയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മറ്റൊരാളുടെ സഹായത്തോടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *