Posted By sneha Posted On

സ്‌ട്രോക്ക് വരുന്നതിന് വളരെ മുമ്പേ മുഖത്തും സംസാരത്തിലും ഈ മാറ്റങ്ങള്‍ പ്രകടമാകും; ശ്രദ്ധിക്കാതെ പോകരുതേ

സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ജീവന്‍ തന്നെ രക്ഷിക്കാനാകും. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് സട്രോക്കും ഹൃദയാഘാതവും വരുന്നതിന് മുമ്പ് വ്യക്തമായ സൂചനകള്‍ ശരീരം നല്‍കാറുണ്ട്. സ്‌ട്രോക്ക് വരുന്നതിന് മുമ്പ് വളരെ വ്യക്തമായി തിരിച്ചറിയാവുന്ന ചില ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

മുഖത്തെ മാറ്റങ്ങള്‍

സ്‌ട്രോക്കിന്റെ ഒരു നിര്‍ണായക സൂചനയാണ് മുഖത്ത് വരുന്ന മാറ്റങ്ങള്‍. മുഖം ഒരു വശത്തേക്ക് കോടുകയോ ആകൃതിയില്‍ വ്യത്യാസം വരികയോ ചെയ്യാം. ഈ ലക്ഷണം പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും എളുപ്പത്തില്‍ കണ്ടെത്താനാകുകയും ചെയ്യും. മുഖത്തിന്റെ ഒരു വശം തൂങ്ങുകയോ മരവിക്കുകയോ ചെയ്യുമ്പോഴാണ് മുഖം തൂങ്ങുന്നത്. ഒരു വശം കോടുമ്പോള്‍, ചിരിയില്‍ പ്രകടമായ വ്യത്യാസം അറിയാനാകും. ഈ ലക്ഷണം ഒരു സ്‌ട്രോക്കിന്റെ ഒരു പ്രധാന മുന്നറിയിപ്പാണ്, ഇങ്ങനെ കണ്ടാല്‍ അടിയന്തിര ശ്രദ്ധ ആവശ്യമാണ്.

നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം

മുഖം തൂങ്ങുകയും കോടുകയും ചെയ്യുന്നത് പെട്ടെന്ന് തിരിച്ചറിയുന്നത് അടിയന്തര വൈദ്യശാസ്ത്ര ഇടപെടല്‍ സാധ്യമാക്കും. സ്‌ട്രോക്ക് എത്രയും വേഗം ചികിത്സിച്ചാല്‍, സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഉടനടിയുള്ള വൈദ്യസഹായം ആരോഗ്യത്തിലുണ്ടാകാനിടയുള്ള ദീര്‍ഘകാല ആഘാതങ്ങള്‍ തടയുകയും വേഗത്തില്‍ സുഖം പ്രപിക്കാന്‍ സഹായിക്കുകയും ചെയ്യും.

സംസാരത്തിലെ ബുദ്ധിമുട്ട്

ഒരു സ്‌ട്രോക്ക് തിരിച്ചറിയുന്നതില്‍ സംഭാഷണ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നത് നിര്‍ണായകമാണ്. ആശയവിനിമയത്തിലെ മാറ്റങ്ങള്‍, അവ്യക്തമായ സംസാരം അല്ലെങ്കില്‍ വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവ സ്‌ട്രോക്കിന്റെ സൂചനയാകാം. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി സംസാരത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. വ്യക്തമായി സംസാരിക്കാനോ മറ്റുള്ളവരെ മനസ്സിലാക്കാനോ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഭാഷ അപഗ്രഥിക്കാനുള്ള തലച്ചോറിന്റെ കഴിവ് കുറയുന്നതാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം.

മറ്റ് ലക്ഷണങ്ങള്‍

മുഖത്തെ മാറ്റം സംസാരത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് പുറമേ, കൈകളുടെ ബലഹീനത, മരവിപ്പ്, പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത്, പെട്ടെന്നുള്ള ആശയക്കുഴപ്പം, കാഴ്ചക്കുറവ്, കടുത്ത തലവേദന എന്നിവയും സ്‌ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ഒരു സൂചനയായി കണക്കാക്കി അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നത് ചിലപ്പോള്‍ ജീവന്‍ തന്നെ രക്ഷപ്പെടുത്താന്‍ സഹായിക്കും. സ്‌ട്രോക്ക് എത്ര വേഗത്തില്‍ ചികിത്സിക്കപ്പെടുന്നുവോ അത്രയും സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. അടിയന്തര ചികിത്സയിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ പ്രത്യേക ചികിത്സകള്‍ ഉപയോഗിക്കുന്നു. ദ്രുതഗതിയിലുള്ള ഈ ഇടപെടല്‍ കൂടുതല്‍ ആപത്ത് തടയാനും ചികിത്സാഫലം ഗണ്യമായി മെച്ചപ്പെടുത്താനും സഹായിക്കും.

പ്രതിരോധ നടപടികള്‍

ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് സ്‌ട്രോക്ക് സാധ്യത കുറയ്ക്കും. ചിട്ടയായ വ്യായാമം, സമീകൃതാഹാരം, പുകവലി ഒഴിവാക്കല്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുന്നതും പ്രമേഹം നിയന്ത്രിക്കുന്നതും പ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *