യന്ത്രത്തകരാര്‍: യുഎഇയിലേക്കള്ള വിമാനം റദ്ദാക്കി
കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 332 വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ യുഎഇയിലെ മറ്റ് വിമാനങ്ങള്‍ വഴി നാട്ടിലെത്തിക്കും. രാത്രി 1.30 യ്ക്ക് 40 യാത്രക്കാരെ ഷാർജ - കണ്ണൂർ വിമാനത്തിൽ കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി 1.30 ക്കുള്ള ഷാർജ - കണ്ണൂർ വിമാനത്തില്‍ ചില യാത്രക്കാരെ കൊണ്ടുപോയി. ചിലരെ അബുദാബി എയർപോർട്ടിലേക്ക് മാറ്റിയതായി യാത്രക്കാർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)