Posted By user Posted On

expat relocation servicesപ്രവാസി മലയാളി യുഎഇയിൽ ‍ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ ആണ് മരിച്ചത് expat relocation services. 42 വയസായിരുന്നു. ഹൃദയാഘാതം മൂലം അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. അജ്‍മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്ക്, ക്വിക്ക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു. പിതാവ് – കുഞ്ഞിമുഹമ്മദ്. മാതാവ് – മറിയക്കുട്ടി. ഭാര്യ – സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍ – സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബ്, സുഹൈല്‍ എന്നിവര്‍ അല്‍ ഐനില്‍ തന്നെ ഉണ്ട്. നടപടികള്‍ ക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഖബറടക്കം വെള്ളിയാഴ്ച നാട്ടില്‍ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *