സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ച് ഈ എമിറേറ്റ്സ്
ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. യുഎഇയിലെ സർക്കാർ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷത്തെ ആദ്യ അവധിയാണിത്. അടുത്ത വർഷം യുഎഇ നിവാസികൾക്ക് 13 പൊതു അവധി ദിവസങ്ങളാണ് ലഭിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)