Posted By sneha Posted On

യുഎഇയിലെ ഈ എമിറേറ്റിന് ചരിത്ര ബജറ്റ്; മി​ക​ച്ച ജീ​വി​ത നി​ല​വാ​രം, സാ​മൂ​ഹി​ക ക്ഷേ​മം എ​ന്നി​വ​ ലക്ഷ്യങ്ങൾ

എ​മി​റേ​റ്റി​ൻറെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു ബ​ജ​റ്റി​ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. 2025 വ​ർ​ഷ​ത്തേ​ക്ക്​​ ഏ​ക​ദേ​ശം 4200 കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ ബ​ജ​റ്റാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.എ​മി​റേ​റ്റി​ൻറെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത, ജ​ന​ങ്ങ​ളു​ടെ മി​ക​ച്ച ജീ​വി​ത നി​ല​വാ​രം, സാ​മൂ​ഹി​ക ക്ഷേ​മം എ​ന്നി​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ്​​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഷാ​ർ​ജ ഗ​വ​ൺ​മെ​ൻറ്​ മീ​ഡി​യ ഓ​ഫി​സ്​ അ​റി​യി​ച്ചു.കൂ​ടാ​തെ എ​മി​റേ​റ്റി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷ, ഊ​ർ​ജം, ജ​ലം, ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കാ​നും ബ​ജ​റ്റ്​ ല​ക്ഷ്യ​മി​ടു​ന്നു. 2024​നെ ​അ​പേ​ക്ഷി​ച്ച്​ 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പൊ​തു ചെ​ല​വി​ൽ ര​ണ്ട്​ ശ​ത​മാ​നം വ​ർ​ധ​ന​ വ​രു​ത്തി​യി​ട്ടു​ണ്ട്. ബ​ജ​റ്റി​ൻറെ 27 ശ​ത​മാ​നം നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ള​യി​ന​ത്തി​ലാ​ണ്. മ​റ്റ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വി​ലേ​ക്കാ​യി 23 ശ​ത​മാ​ന​വും മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. 20 ശ​ത​മാ​നം വ​രു​ന്ന മൂ​ല​ധ​ന പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ തു​ട​രു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.ബ​ജ​റ്റി​ൻറെ 27 ശ​ത​മാ​നം വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്​ സാ​മ്പ​ത്തി​ക വി​ക​സ​ന മേ​ഖ​ല​ക​ൾ​ക്കാ​ണ്​. ഗ​വ​ൺ​മെ​ൻറ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, സാ​മൂ​ഹി​ക വി​ക​സ​നം എ​ന്നി​വ​ക്കാ​യി 22 ശ​ത​മാ​ന​വും സു​ര​ക്ഷ മേ​ഖ​ല​ക്ക്​ 10 ശ​ത​മാ​ന​വും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 2024നെ ​അ​പേ​ക്ഷി​ച്ച്​ വ​രു​മാ​ന​ത്തി​ൽ എ​ട്ട്​ ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന വ​രു​മാ​നം മൊ​ത്തം വ​രു​മാ​ന​ത്തി​ൻറെ 74 ശ​ത​മാ​നം ആ​ണ്. 2024നെ ​അ​പേ​ക്ഷി​ച്ച്​ 16 ശ​ത​മാ​നം​ വ​ർ​ധ​ന​വാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *