പുതുവത്സരാഘോഷത്തോടനുബന്ധിച്ച് യുഎഇയിലെ ഈ എമിറേറ്റിൽ ആറിടത്ത് വെടിക്കെട്ട്
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ദുബൈയിൽ ആറിടത്ത് വെടിക്കെട്ട് പ്രകടനം ആസ്വദിക്കാം. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെ.ബി.ആർ, ഹത്ത എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുന്നത്.പുതുവത്സര രാവിൽ ബുർജ് പാർക്കിലെ ബുർജ് ഖലീഫയിൽ പ്രത്യേക പ്രദർശനവും അതോടൊപ്പം ഡൗൺ ടൗണിൽ വെടിക്കെട്ട് പ്രകടനവും നടക്കും. ഗ്ലോബൽ വില്ലേജിൽ കൗണ്ട് ഡൗൺ എട്ടിന് ആരംഭിച്ച് ഒന്നിന് അവസാനിക്കും.ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ വെടിക്കെട്ടിനൊപ്പം ഈജിപ്ഷ്യൻ ഗായകൻ മഹമൂദ് അൽ എസ്സിലി അവതരിപ്പിക്കുന്ന പ്രകടനവുമുണ്ടാകും. ചരിത്ര നഗരമായ അൽ സീഫിലും മികവാർന്ന കാഴ്ചകളും ഉത്സവ അന്തരീക്ഷവും ആസ്വദിക്കാമെന്ന് ദുബൈ ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി.ഇ.ടി) പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)