ഈ ഒന്‍പത് അവശ്യ വസ്തുക്കള്‍ക്ക് തോന്നിയ പോലെ വില കൂട്ടാനാവില്ല; പുതിയ തീരുമാനവുമായി യുഎഇ
ദുബായ്: 2025 ജനുവരി രണ്ടു മുതല്‍ യുഎഇയില്‍ ഒന്‍പത് അവശ്യ വസ്തുക്കള്‍ക്ക് തോന്നിയ പോലെ അനധികൃതമായി വില വര്‍ധിപ്പിക്കാനാവില്ല. പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയുടെ അനധികൃത വില വര്‍ധനയ്ക്കാണ് യുഎഇ സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കളെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കുകയും ഒപ്പം മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
യുഎഇ സാമ്പത്തിക മന്ത്രാലയം 2005 ജനുവരി രണ്ട് അഥവാ അടുത്ത ചൊവ്വാഴ്ച മുതല്‍ ഈ ഒമ്പത് തരം അവശ്യ സാധനങ്ങളുടെ കാര്യത്തില്‍ പുതിയ വിലനിര്‍ണ്ണയ നയം നടപ്പിലാക്കും. ഇതുപ്രകാരം ഈ സാധനങ്ങളുടെ ഏത് വില വര്‍ദ്ധനവിനും മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അടുത്ത വര്‍ഷം മുതല്‍ ഈ അടിസ്ഥാന സാധനങ്ങളുടെ വിലയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ധനവുകള്‍ക്കിടയില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)