നോൾകാർഡ് പേയ്മെൻറ് സർവിസുകൾ വിപുലീകരിച്ച് യുഎഇ; ഇനി ഈ സേവനങ്ങളും കിട്ടും
നോൾകാർഡ് ഉപയോഗിച്ചുള്ള പേയ്മെൻറ് സർവിസുകൾ വിപുലീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിൽ ആർ.ടി.എ അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഇനി നോൾ കാർഡ് ഉപയോഗിച്ചും പേയ്മെൻറ് നടപടികൾ പൂർത്തീകരിക്കാം.എല്ലാ അംഗീകൃത ഇലക്ട്രിക് സ്കൂട്ടർ ഓപറേറ്റർ ആപ്ലിക്കേഷനുകളിലും നോൾകാർഡ് പേയ്മെൻറ് നടത്താവുന്നതാണ്. സ്മാർട്ട് ഫോണിൽ എൻ.എഫ്.സി സാങ്കേതിക വിദ്യയിലൂടെ നോൾ കാർഡ് ബന്ധിപ്പിച്ച ശേഷം മണിക്കൂർ, പ്രതിദിനം, പ്രതിമാസം എന്നീ വ്യത്യസ്ത പാക്കേജുകൾ തിരഞ്ഞെടുക്കാം. ഓപറേറ്റർ ആപ് ഡൗൺലോഡ് ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)